ഇലവുംതിട്ട: പോക്സാേ കേസിൽ യുവാവ് അറസ്റ്റിൽ. ഇലവുംതിട്ട മെഴുവേലി അയത്തിൽ സുനു സജീവനാണ് (24) ഇലവുംതിട്ട പൊലീസിന്റെ പിടിയിലായത്. മിൽമ വാഹനത്തിലെ ഡ്രൈവറാണ്. പെൺകുട്ടിയുമായുള്ള പരിചയം മുതലാക്കി ഇയാളുടെ വീട്ടിലെത്തിച്ച് പീഡിപ്പിക്കുകയായിരുന്നു. ഈവർഷം ഫെബ്രുവരിയിലാണ് സംഭവം. പ്രതിയെ ഇന്നലെ വീട്ടിൽ നിന്ന് കസ്റ്റഡിയിൽ എടുക്കുകയായിരുന്നു. റിമാൻഡ് ചെയ്തു.