മലയാലപ്പുഴ : അക്ഷയശ്രീ ഫെഡറേഷൻ മലയാലപ്പുഴ താഴം ക്ലസ്റ്ററിന്റെ ആഭിമുഖ്യത്തിൽ ഇന്നും നാളെയുമായി പത്തിശേരിൽ ജംഗ്ഷനിൽ രാമായണ മാസാചരണ പരിപാടികൾ നടക്കും.ഇന്ന് വൈകിട്ട് 5ന് രാധാമാധവം ബാലഗോകുലത്തിലെ കുട്ടികൾ അവതരിപ്പിക്കുന്ന ഭജന ,തുടർന്ന് രാമായണ അഹോരാത്ര പാരായണം. നാളെ ഉച്ചക്ക് 12 മുതൽ അന്നദാനം, നാല് മണി മുതൽ പായസ വിതരണം , തുടർന്ന് വിശ്വഹിന്ദു പരിഷത്ത് സംസ്ഥാന സംയോജിക മിനി ഹരികുമാറിന്റെ അദ്ധ്യാത്മിക പ്രഭാഷണം. എസ് എസ്. എൽ. സി, പ്ലസ് ടു പരീക്ഷാ വിജയികൾക്ക് അനുമോദന സഭ , ദീപാരാധന, മലയാലപ്പുഴ നാദബ്രഹ്മം കലാസമിതിയുടെ ഭജന എന്നിവ നടക്കുമെന്ന് സംഘാടക സമിതി കൺവീനർ കെ.വി സജികുമാർ, രക്ഷാധികാരി ജി. മനോജ് എന്നിവർ അറിയിച്ചു.