അടൂർ : ഓട്ടോ ടാക്സി ആൻഡ് ലൈറ്റ് മോട്ടോർ വർക്കേഴ്സ് ഫെഡറേഷൻ (സി.ഐ.ടി.യു ]അടൂർ ഏരിയ സമ്മേളനം 9ന് പറക്കോട് ഗ്രീൻ വാലി ഒാഡിറ്റോറിയത്തിൽ നടക്കും. സി.പി.എം സംസ്ഥാന കമ്മിറ്റി അംഗവും യൂണിയൻ ജില്ലാ പ്രസിഡന്റുമായ രാജു എബ്രഹാം ഉദ്ഘാടനം ചെയ്യും .ഏരിയ പ്രസിഡന്റ് റോഷൻ ജേക്കബ് അദ്ധ്യക്ഷനാകും. പ്രവർത്തന റിപ്പോർട്ട് ഏരിയാ സെക്രട്ടറി എസ്.ഷാജഹാനും സംഘടനാ റിപ്പോർട്ട് ജില്ലാ വൈസ് പ്രസിഡന്റ് കെ.ജി ചന്ദ്രഭാനുവും അവതരിപ്പിക്കും.