പന്തളം : പന്തളം നഗരസഭാ ചെയർപേഴ്‌സൺ രാജിവയ്ക്കണമെന്നാവശ്യപ്പെട്ട് സി.പി.എം പന്തളം ഏരിയാ കമ്മിറ്റിയുടെ അഭിമുഖ്യത്തിൽ അനിശ്ചിതകാല സമരം ആരംഭിച്ചു. ഇന്നലെ മൂടിയൂർക്കോണം ലോക്കൽ കമ്മിറ്റി സംഘടിപ്പിച്ച സമരം സി.പി.എം ജില്ലാ സെക്രട്ടേറിയറ്റംഗം പി.ബി.ഹർഷകുമാർ ഉദ്ഘാടനം ചെയ്തു. പന്തളം ഏരിയാ കമ്മിറ്റിയംഗം ഇ.ഫസൽ അദ്ധ്യക്ഷത വഹിച്ചു. പന്തളം ലോക്കൽ സെക്രട്ടറി നവാസ് ഖാൻ , ജില്ലാ കമ്മിറ്റിയംഗം ലസിതാ നായർ, ഏരിയാ സെക്രട്ടറി ആർ.ജ്യോതികുമാർ , ഏരിയാ കമ്മിറ്റി അംഗങ്ങളായ കെ.പി ചന്ദ്രശേഖരക്കുറുപ്പ് ,വി.പി രാജേശ്വരൻ,എച്ച് .നവാസ് ഖാൻ, എസ്. കൃഷ്ണകുമാർ , രാധാ രാമചന്ദ്രൻ, ബി പ്രദീപ്, അബീഷ്,എന്നിവർ പ്രസംഗിച്ചു.