അടൂർ :സംസ്ഥാന വനിത ശിശു വികസന വകുപ്പ് നടപ്പിലാക്കുന്ന പോഷക ബാല്യം പദ്ധതിയുടെ ഏഴംകുളം പഞ്ചായത്തിലെ ഉദ്ഘാടനം ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ നിർവഹിച്ചു. പഞ്ചായത്ത് പ്രസിഡന്റ് വി.എസ് ആശ അദ്ധ്യക്ഷത വഹിച്ചു. പറക്കോട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആർ. തുളസീധരൻ പിള്ള മുഖ്യപ്രഭാഷണം നടത്തി. ക്ഷേമകാര്യ സ്ഥിരം സമിതി അദ്ധ്യക്ഷൻ അഡ്വ.താജുദ്ദീൻ / പഞ്ചായത്ത് വൈസ് പ്രസിഡന്റ് അഡ്വ.ആർ.ജയൻ , വികസനകാര്യ സ്ഥിരം സമിതി അദ്ധ്യക്ഷ ബീനാ ജോർജ്, ആരോഗ്യ വിദ്യാഭ്യാസ സ്ഥിരം സമിതി അദ്ധ്യക്ഷ രാധാമണി ഹരികുമാർ, പഞ്ചായത്ത് മെമ്പർമാരായ ബാബു ജോൺ, രജിത ജയ്സൺ, ശാന്തി കെ.കുട്ടൻ, സുരേഷ്.പി, വിനോദ് തുണ്ടത്തിൽ,ബേബി ലീന, ഷീജ.എസ്, റാണി.എസ്, രജിത.ആർ തുടങ്ങിയവർ സംസാരിച്ചു.