06-pdm-udf-march
പന്തളം നഗരസഭാ ചെയർപേഴ്‌സൺ രാജിവയ്ക്കണം എന്നാവശ്യപ്പെട്ട് യൂ ഡി എഫ് പ്രവർത്തകർ നടത്തിയ മാർച്ച്

പന്തളം :നഗരസഭയിൽ ഭരണപ്രതിസന്ധി സൃഷ്ടിക്കുകയും കൗൺസിൽ ഹാളിൽ അസഭ്യവർഷം നടത്തുകയും ചെയ്ത ചെയർപേഴ്സൺ രാജി വയ്ക്കണമെന്ന് ആവശ്യപ്പെട്ട് യു.ഡി.എഫ് പ്രവർത്തകർ പ്രകടനം നടത്തി. തുടർന്ന് നഗരസഭാ ഒാഫീസിലേക്ക് തള്ളിക്കയറി.

അഡ്വ.കെ.എസ് ശിവകുമാർ ഉദ്ഘാടനം ചെയ്തു.നഗരസഭാ പാർലമെന്ററി പാർട്ടി ലീഡർ' കെ.ആർ.വിജയകുമാർ അദ്ധ്യക്ഷത വഹിച്ചു . ഡി.സി.സി സെക്രട്ടറി .രഘുനാഥ് , കേരളാ കോൺഗ്രസ് (ജോസഫ് ) നിയോജക മണ്ഡലം പ്രസിഡന്റ് മാത്യു ശാമുവൽ, കെ.എം റഹിം, നൗഷാദ് റാവുത്തർ, പന്തളം മഹേഷ് ,രത്‌നമണി സുരേന്ദ്രൻ ,സുനിതാ വേണു, ജി അനിൽകുമാർ, ബിജു മങ്ങാരം ,ഡെന്നിസ് ജോർജ്, മൻസൂർ, സോളമൻ വരവു കാലായിൽ, മഞ്ജു വിശ്വനാഥ് ,ആനിജോൺ തുണ്ടിൽ, ശാന്ത. എന്നിവർ പ്രസംഗിച്ചു.കെ.ആർ രവി, വേണുകുമാരൻ നായർ ,പന്തളം വാഹിദ്, മനോജ് കുരമ്പാല ,സോമരാജൻ , കെ.എൻ രാജൻപിള്ള, രാജേന്ദ്രപ്രസാദ്, ജോബി ജോയി, ഗീവർഗീസ് ,ബൈജു മുകിടയിൽ ,വി.എം അലക്‌സാണ്ടർ, ജോൺ തുണ്ടിൽ, വിജയകുമാർ തോന്നല്ലൂർ, സുരേഷ് കുമാർ ,കോശി.കെ.മാത്യൂ എന്നിവർ നേതൃത്വം നൽകി.