റാന്നി: സാമൂഹ്യവിരുദ്ധർ കെ.എസ്.ഇ.ബി എൻജിനീയറെ മർദ്ദിച്ചു. പമ്പ ത്രിവേണി 66 കെ.വി സബ്സ്റ്റേഷൻ ഉദ്യോഗസ്ഥനായ മന്ദിരം പാലച്ചുവട് തെക്കേചരുവിൽ, ടി.പി.ബിജുവിനാണ് മർദ്ദനമേറ്റത്. ബുധനാഴ്ച വൈകിട്ട് ആറേകാലോടെയാണ് സംഭവം. ബിജുവും ഇളയമകളും ബൈക്കിൽ വീട്ടിൽ നിന്ന് പുറത്തേക്കിറങ്ങിയപ്പോൾ റോഡിന് കുറുകെ ബൈക്ക് നിറുത്തിയിരിക്കുന്നത് കണ്ടു .ബൈക്ക് മാറ്റിവയ്ക്കാൻ ആവശ്യപ്പെട്ടപ്പോൾ ഓട്ടോറിക്ഷയിൽ ഉണ്ടായിരുന്ന ആളാണ് ബൈക്കിലിരുന്ന ഹെൽമറ്റ് കൊണ്ടടിച്ചതെന്ന് പരാതിയിൽ പറയുന്നു . നാട്ടുകാർ അക്രമികളെ പിടികൂടി പൊലീസിൽ ഏൽപ്പിച്ചു.