06-achenkovilar

പന്തളം : കിഴക്കൻ വെള്ളത്തിന്റെ വരവ് ശക്തമായതോടെ അച്ചൻകോവിലാറ്റിൽ ജലനിരപ്പ് ഉയർന്നു. ഒറ്റപ്പെട്ട മഴയുമുണ്ടായിരുന്നു. അച്ചൻകോവിലാറിന്റെ ഇരുകരകളിലുമുള്ള നൂറുകണക്കിന് കുടുംബങ്ങളും തുമ്പമൺ, കുളനട, പന്തളം പ്രദേശങ്ങളിലുള്ളവരും ആശങ്കയിലാണ്. രണ്ടു ദിവസം മഴ ശക്തിപ്പെടുകയും കിഴക്കൻ വെള്ളത്തിന്റെ വരവ് കൂടുകയും ചെയ്താൽ കരപ്രദേശങ്ങളിലേക്ക് വെള്ളം കയറും. ആറ്റിൽ നിന്ന് പാടശേഖരങ്ങളിലേക്ക് വെള്ളം കയറി. പന്തളം നഗരസഭയുടെ പടിഞ്ഞാറ് മുടിയൂർക്കോണം മേഖലയിൽ നിരവധി കുടുംബങ്ങളെ ക്യാമ്പിലേക്ക് മാറ്റിയിരിക്കുകയാണ്.