കോന്നി: തണ്ണിത്തോട് പഞ്ചായത്തിലേക്ക് കെ.എസ്‌.ആർ.ടി.സി സർവീസുകൾ ഇല്ല. കൊവിഡിനെ തുടർന്ന് നിറുത്തിവച്ച കരുമാൻതോട് തൃശൂർ , ഫാസ്റ്റ് പാസിഞ്ചർ, കരുമാൻതോട് പത്തനംതിട്ട, കരുമാൻതോട് കോട്ടയം, കരുമാൻതോട് ചങ്ങനാശേരി എന്നി ഓർഡിനറി സർവീസുകളും ഇനിയും പുനരാംഭിച്ചിട്ടിട്ടില്ല. കരുമാൻതോട് തൃശൂർ സർവീസ് നെടുമ്പാശേരി എയർ പോർട്ടിലേക്കും കൊച്ചിയിലെ അമൃത ഹോസ്പിറ്റലിലേക്കും ഗുരുവായൂർ ക്ഷേത്രദർശനത്തിനു പോകുന്നവർക്കും പ്രയോജനപ്രദമായിരുന്നു.കോന്നി, പ്രമാടം, പത്തനംതിട്ട വഴിയായിരുന്നു സർവീസ് നടത്തിയിരുന്നത്. കരുമാൻതോട്ടിൽ നിന്നും ദിവസം അഞ്ചു ട്രിപ്പുകൾ പത്തനംതിട്ടയിലേക്ക് കരുമാൻതോട് പത്തനംതിട്ട ഓർഡിനറി സർവിസ് നടത്തിയിരുന്നു. ഈ സർവീസ് മലയോരമേഖലയിലെ തണ്ണിത്തോട്, തേക്കുതോട്, കരുമാൻതോട്, പൂച്ചക്കുളം, തുമ്പക്കുളം, മൂർത്തിമൺ, ഏഴാംതല, മേടപ്പാറ, കൂത്താടിമൺ, എലിമുള്ളംപ്ലാക്കൽ, മണ്ണീറ,ഞള്ളൂർ, അതുമ്പുംകുളം, ആവോലിക്കുഴി തുടങ്ങിയ പ്രദേശങ്ങളിലെ ജനങ്ങൾക്ക് ഏറെ പ്രയോജനപ്രദമായിരുന്നു. നിലവിൽ സ്വകാര്യ ബസുകൾ മാത്രമാണ് തണ്ണിത്തോട് പഞ്ചായത്തിലേക്ക് സർവീസ് നടത്തുന്നത്.