അടൂർ : അടൂർ സാഹിത്യവേദിയുടെ ഉദ്ഘാടനവും പ്രഥമ പ്രഭാഷണവും 8ന് വൈകിട്ട് 3 മണിക്ക് അടൂർ ബൈപാസിന് (കൊന്നമങ്കര )സമീപമുള്ള ആനാകോട്ട് വാഴുവേലിൽ വീട്ടിൽ നടക്കും. ശാസ്താംകോട്ട ദേവസ്വം ബോർഡ് കോളേജ് മുൻ പ്രിൻസിപ്പൽ ഡോ. സി.ഉണ്ണികൃഷ്ണൻ പ്രഭാഷണം നടത്തുമെന്ന് രക്ഷാധികാരി ആർ.ഉണ്ണികൃഷ്ണപിള്ള , പ്രസിഡന്റ് ഡോ. അലക്സ് ജോർജ് , സെക്രട്ടറി അഡ്വ.ഇടയ്ക്കാട് സിദ്ധാർത്ഥൻ എന്നിവർ അറിയിച്ചു.