അടൂർ : നഗരത്തിൽ തകർന്നുകിടക്കുന്ന മൂന്നാളം - തടത്തിൽപ്പടി - പെരിങ്ങനാട് റോഡും ശ്രീമൂലം മാർക്കറ്റ് - പന്നിവിഴ പാമ്പേറ്റ്കുളം റോഡും സഞ്ചാരയോഗ്യമാക്കണമെന്ന് കേരള കോൺഗ്രസ് - എം അടൂർ മണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു. നിയോജക മണ്ഡലം പ്രസിഡന്റ് സജു മിഖായേൽ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് ജോസഫ് അദ്ധ്യക്ഷത വഹിച്ചു. ഡോ.വർഗീസ് പേരയിൽ, മോഹൻ കൊടുമൺ,രാമകൃഷ്ണൻ, അലക്സാണ്ടർ പടിപ്പുരയിൽ, തോമസ് പേരയിൽ, മാത്യൂസ്, ജേക്കബ്ജോൺ, ജോൺസൻ മത്തായി, സാമുവേൽ സഖറിയ, മനോജ് പാപ്പച്ചൻ, ഷാജൻ, മനു എന്നിവർ പ്രസംഗിച്ചു.