അടൂർ : എൻ.എസ്.എസ് താലൂക്ക് യൂണിയന് സ്ഥലംവാങ്ങി കെട്ടിടസമുശ്ചയം പണിയുന്നതിനുവേണ്ടിയുള്ള ധനസമാഹരണം തുടങ്ങി. വടക്കടത്തുകാവ് 377-ാം എൻ.എസ്.എസ് കരയോഗം സമാഹരിച്ച ആദ്യഗഡു യൂണിയൻ പ്രസിഡന്റ് കലഞ്ഞൂർ മധുവിന് കൈമാറി. യോഗത്തിൽ യൂണിയൻ സെക്രട്ടറി വി.ആർ.രാധാകൃഷ്ണൻ നായർ, കരയോഗം പ്രസിഡന്റ് ഷൈലേന്ദ്രനാഥ്, സെക്രട്ടറി മധുകുമാർ, വൈസ് പ്രസിഡന്റ് വേണുഗോപാൽ, ജോയിന്റ് സെക്രട്ടറി മുരളീധരൻ നായർ എന്നിവർ പ്രസംഗിച്ചു.