interview

പത്തനംതിട്ട : സാമൂഹ്യനീതി വകുപ്പിനുകീഴിൽ പത്തനംതിട്ട സർക്കാർ വൃദ്ധ മന്ദിരത്തിൽ ഒഴിവുള്ള കെയർ പ്രൊവൈഡർ , ജെ.പി.എച്ച്.എൻ തസ്തികകളിലേക്ക് കരാർ അടിസഥാനത്തിൽ ഒരു വർഷത്തേക്ക് നിയമനം നടത്തുന്നതിന് യോഗ്യരായ ഉദ്യോഗാർത്ഥികളെ വാക്ക് ഇൻ ഇന്റർവ്യൂവിന് ക്ഷണിച്ചു. വിശദമായ ബയോഡാറ്റ, ആധാർ കാർഡ്, സർട്ടിഫിക്കറ്റുകൾ എന്നിവയുടെ അസലും പകർപ്പും സഹിതം നേരിട്ടുള്ള കൂടിക്കാഴ്ചയ്ക്ക് ഹാജരാകണം. വയോജന സംരക്ഷണത്തിൽ താൽപര്യവും സേവനതൽപ്പരതയും ഉള്ളവരായിരിക്കണം അപേക്ഷകർ. ഫോൺ : 04682325168, 9947512890 . കെയർ പ്രൊവൈഡർ ഇന്റർവ്യൂ 10ന് രാവിലെ 9.30നും ജെ.പി.എച്ച്.എൻ ഇന്റർവ്യൂ 11ന് രാവിലെ 9.30നും നടക്കും.