പെരിങ്ങനാട് : പതിനാലാം മൈലിലും പരിസരപ്രദേശങ്ങളിലെയും കൃഷികൾ വ്യാപകമായി പന്നികൾ നശിപ്പിക്കുന്നതിനെതിരെ ബദൽ സംവിധാനം ഒരുക്കാൻ അധികൃതർ തയാറാകണമെന്ന് യു.ഡി.എഫ് കൺവീനർ പഴകുളം ശിവദാസൻ ആവശ്യപ്പെട്ടു. പന്നി കൃഷി നശിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് അധികാരികൾക്ക് പരാതി നൽകിയിട്ടും യാതൊരു നടപടികളും പഞ്ചായത്തിന്റെ ഭാഗത്തിൽ നിന്നും ഉണ്ടായിട്ടില്ല. നിരന്തരം കർഷകർ വിളയിക്കുന്ന ഏത്തവാഴ, മരച്ചീനി, ചേന, കാച്ചിൽ, മറ്റ് കൃഷി ഉൽപ്പന്നങ്ങളും വ്യാപകമായി നശിപ്പിക്കപ്പെടുകയാണ്. സർക്കാർ പഞ്ചായത്തിന് പന്നികളെ വെടിവച്ചു കൊല്ലുവാൻ ഉത്തരവ് നൽകിയിട്ടും ഒരു പന്നികളെ പോലും കൊല്ലുവാനോ കണ്ടെത്തുവാനോ പഞ്ചായത്ത് അധികൃതർക്ക് ഇതുവരെ കഴിഞ്ഞിട്ടില്ല. അടിയന്തരമായി പന്നികളെ കൊല്ലുകയോ മറ്റ് പ്രതിരോധ നടപടികളോ സ്വീകരിക്കണമെന്ന് യു.ഡി.എഫ് കൺവീനർ ആവശ്യപ്പെട്ടു.