അടൂർ:പഴകുളം മേട്ടുമ്പുറം സ്വരാജ് ഗ്രന്ഥ ശാലയുടെ അഭിമുഖ്യത്തിൽ ഹിരോഷിമ ദിനചാരണവും, സമാധാന പ്രതിജ്ഞയുമെടുത്തു. പള്ളിക്കൽ പഞ്ചായത്ത് മെമ്പർ റോസമ്മ സെബാസ്റ്റ്യൻ ഉദ്ഘാടനം ചെയ്തു. ഗ്രന്ഥശാല പ്രസിഡന്റ് എസ് മീരാസഹിബ് അദ്ധ്യക്ഷതവഹിച്ചു. വനിതാ വേദി കൺവീനർ വിദ്യാ വി.എസ് നയിച്ച ഹിരോഷിമ ക്വിസ് മത്സരത്തിൽ ജയിച്ച ഭാമസത്യൻ,ഭവ്യ സത്യൻ, പ്രണവ് പ്രവീൺ എന്നിവർക്ക് ഹരിപ്രസാദ് സമ്മാനങ്ങൾ വിതരണം ചെയ്തു. കലാവേദി കൺവീനർ ആർട്ടിസ്റ്റ് പഴകുളം ആന്റണി, പ്രീജ, സിബി ആർ.രാജേഷ്‌, സിദ്ധാർദ്ധ്, രാജി.എസ്, ഷെമീർ എന്നിവർ പ്രസംഗിച്ചു. പഞ്ചായത്ത് മെമ്പർ റോസമ്മ സെബാസ്റ്റ്യന്റെ നേതൃത്വത്തിൽ യുദ്ധം വേണ്ട, സമാധാനം മതി എന്ന ബാനറുമേന്തി അംഗങ്ങൾ പ്രതിജ്ഞഎടുത്തു.