ഐവറി കോസ്റ്റ്
Cote D' Ivoire (Ivory Coast)
പശ്ചിമ ആഫ്രിക്കൻരാജ്യമായ ഐവറി കോസ്റ്റ് 1960 ആഗസ്റ്റ് 7ന് ഫ്രാൻസിൽ നിന്നും സ്വതന്ത്രമായി.കൊക്കോ ഉദ്പാദനത്തിൽ ലോകത്തെ ഒന്നാം സ്ഥാനം ഐവറികോസ്റ്റിനാണ്.
ദേശീയ കൈത്തറി ദിനം
National Handloom Day
1905 ആഗസ്റ്റ് 7ന് കൊൽക്കൊത്തയിൽ സ്വദേശിപ്രസ്ഥാനം ആരംഭിച്ചതിന്റെ ഓർമ്മയ്ക്കായിട്ടാണ് ഈ ദിനം ദേശീയ കൈത്തറി ദിനമായി ആചരിക്കുവാൻ തീരുമാനിച്ചത്. 2015 മുതലാണ് ദേശീയ കൈത്തറി ദിനം ആരംഭിച്ചത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് മദ്രാസിൽ വെച്ച് ആദ്യ കൈത്തറി ദിനത്തിന് തുടക്കം കുറിച്ചത്.ഏപ്രിൽ 7 മുതൽ 14 വരെ ഇന്ത്യയിൽ ദേശീയ കൈത്തറി വാരവും ആഘോഷിക്കുന്നു.
ജാവലിൻ ത്രോ ദിനം
Javelin Throw Day
2021 ആഗസ്റ്റ് 7ന് ടോക്കിയോയിൽ നടന്ന ഒളിമ്പിക്സിൽ പുരുഷ ജാവലിൻ ത്രോയിൽ നീരജ് ചോപ്ര സ്വർണ്ണം നേടി. നീരജ് ചോപ്രയെ ആദരിക്കുന്നതിനായി അത്ലറ്റിക്സ് ഫെഡറേഷൻ ഓഫ് ഇന്ത്യ ആഗസ്റ്റ് 7 ജാവലിൻ ത്രോ ഡേ എന്ന് നാമകരണം ചെയ്തു. ന്യൂഡൽഹി ആസ്ഥാനമായുള്ള അത്ലറ്റിക്സ് ഫെഡറേഷൻ ഒഫ് ഇന്ത്യ സ്ഥാപിതമായത് 1946ൽ ആണ്.