പന്തളം:കുളനട റോട്ടറി ക്ലബിന്റെ വിശപ്പുരഹിത കുളനട പദ്ധതി മാതൃകയാണെന്ന് മന്ത്രി പി.പ്രസാദ് പറഞ്ഞു. കുളനട റോട്ടറി ക്ലബിന്റെ വിവിധ പദ്ധതികളുടെ ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം.
ഡിസ്ട്രിക്ട് വൈസ് ഗവർണർ ശിരീഷ് കേശവൻ, അസിസ്റ്റന്റ് ഗവർണർ പ്രകാശ് കുമാർ, രാജേഷ് കുമാർ, ഷെമീം റാവുത്തർ, റ്റി പി ഗോപകുമാർ, രാജീവ് വേണാട്, ജയകൃഷ്ണൻ, ദിലീപ് കുമാർ, പ്രദീപ് രാജൻ, ലെജി ജോൺ, മുഹമ്മദ് കാജാ, ശ്യാം ഭാസ്‌കർ, നോജ്, രഘു പെരുമ്പുളിക്കൽ എന്നിവർ പ്രസംഗിച്ചു. പ്രസിഡന്റായി ഹരി ഭാവന ചുമതലയേറ്റു.