
പത്തനംതിട്ട : വിദ്യാഭ്യാസ ഉപഡയറക്ടർ പത്തനംതിട്ടയുടെ കാര്യാലയത്തിൽ ഉപയോഗത്തിലിരിക്കുന്ന 60 കമ്പ്യൂട്ടറുകളുടെയും എട്ട് പ്രിന്ററുകളുടെയും അഞ്ച് യു പി എസ്കളുടെയും അറ്റകുറ്റപണികൾ നടത്തി ഉപയോഗ യോഗ്യമാക്കുന്നതിന് വാർഷിക കരാർ അടിസ്ഥാനത്തിൽ അംഗീകൃത ഏജൻസികളിൽ നിന്നും രണ്ട് ലക്ഷം രൂപയിൽ താഴെ ടെൻഡർ ക്ഷണിച്ചു. 12ന് ഉച്ചക്ക് രണ്ടിന് മുൻപ് സീൽ ചെയ്ത ടെൻഡറുകൾ തിരുവല്ല വിദ്യാഭ്യാസ ഉപഡയറക്ടറുടെ ഓഫീസിൽ ലഭിക്കണം. ഫോൺ : 9995 116 472.