അടൂർ : പെരിങ്ങനാട്, മേലൂട് മേഖലകളിൽ കാട്ടുപന്നിശല്യം രൂക്ഷമായി. കാർഷിക വിളകൾ വ്യാപകമായി നശിപ്പിക്കുകയാണ്. ഇത് സംബന്ധിച്ച് ബന്ധപ്പെട്ട അധികാരികൾക്ക് പരാതി നൽകിയിട്ടും, യാതൊരുവിധ നടപടികളും പഞ്ചായത്തിന്റെയോ, കൃഷിഭവന്റെയോ ഭാഗത്തുനിന്നും ഉണ്ടാകുന്നില്ല. ഏത്തവാഴ, മരച്ചീനി, ചേന, കാച്ചിൽ, മറ്റ് കൃഷി ഉൽപ്പന്നങ്ങളാണ് ഏറെയും നശിപ്പിക്കുന്നത്. പഞ്ചായത്തിന് പന്നികളെ വെടിവച്ചു കൊല്ലുവാൻ ഉത്തരവ് നൽകിയിട്ടും, ഒരുപന്നികളെ പോലും കൊല്ലുവാൻ കഴിഞ്ഞിട്ടില്ല. ഇതോടെ അടിക്കടി പന്നികളുടെ എണ്ണം പെരുകുകയാണ്. അടിയന്തരമായി ഇതിനുവേണ്ട നടപടി സ്വീകരിക്കണമെന്ന് യു.ഡി.എഫ് കൺവീനർ പഴകുളം ശിവദാസൻ ആവശ്യപ്പെട്ടു.