തീരുവല്ല: സഹകാർ ഭാരതി താലുക്ക് ഭാരവാഹി യോഗം അക്ഷയശ്രീ ജില്ലാ സെക്രട്ടറി മധുസൂദനൻ ഉദ്ഘാടനം ചെയ്തു. സഹകാർ ഭാരതി താലുക്ക് പ്രസിഡന്റ് അനിഴകുമാർ അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ ജില്ലാ വൈസ് പ്രസിഡന്റ് അഡ്വ.ശ്യാം മണിപ്പുഴ മുഖ്യപ്രഭാഷണം നടത്തി. താലുക്ക് സെക്രട്ടറി നരേന്ദ്രൻ ചെമ്പകവേലിൽ, ശ്രീകുമാർ , വിഷ്ണു നമ്പുതിരി,സനിൽ തച്ചാറ, പ്രകാശ് ബി.പിള്ള, രഘുവരൻ, പ്രേംകുമാർ, രാധാക്യഷ്ണൻ എന്നിവർ പ്രസംഗിച്ചു.