തിരുവല്ല: പുഷ്പഗിരി മെഡിക്കൽ കോളേജ് ആശുപത്രി ഓർത്തോപീഡിക് ഡിപ്പാർട്ട്‌മെന്റെ നേതൃത്വത്തിൽ ബോൺ ആൻഡ് ജോയിന്റ് വാരം ആചരിച്ചു .ഈ വർഷത്തെ ആശയമായ ഈച് വൺ സേവ് വൺ എന്ന കാമ്പയിന്റെ ഭാഗമായി അപകടത്തിൽപ്പെടുന്നവരെ രക്ഷിക്കുമ്പോൾ ശ്രദ്ധിക്കേണ്ട അടിസ്ഥാന കാര്യങ്ങളെക്കുറിച്ച് ബോധവൽക്കരണ ക്ലാസ് നടന്നു. തിരുവല്ല സബ് ഇൻസ്‌പെക്ടർ ഒഫ് പൊലീസ് കുരുവിള സക്കറിയ ഉദ്ഘാടനം നിർവഹിച്ചു. മെഡിക്കൽ ഡയറക്ടർ പ്രൊഫ.ഏബ്രഹാം വർഗീസ് ഓർത്തോപീഡിക് ഡിപ്പാർട്ട്‌മെന്റ് മേധാവി പ്രൊഫ.പി.എസ്.ജോൺ,ഡെപ്യൂട്ടി മെഡിക്കൽ ഡയറക്ടർ ഡോ.സാംസൺ എസ് എന്നിവർ സംസാരിച്ചു.