അടൂർ :കേരള സ്റ്റേറ്റ് ആശാ വർക്കേഴ്സ് ഫെഡറേഷൻ (സി.ഐ.ടി.യു) സംസ്ഥാന സമ്മേളനം തുടങ്ങി. സംസ്ഥാന പ്രസിഡന്റ് പി പി പ്രേമയുടെ അദ്ധ്യക്ഷതയിൽ ചേർന്ന പ്രതിനിധി സമ്മേളനം സി.ഐ.ടി.യു സംസ്ഥാന പ്രസിഡന്റ് ആനത്തലവട്ടം ആനന്ദൻ ഉദ്ഘാടനം ചെയ്തു. കേരളത്തിൽ ഒരു വികസനവും നടത്താൻ അനുവദിക്കില്ലെന്ന നിലപാടാണ് യു.ഡി.എഫ് സ്വീകരിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. സി.പി. എം ജില്ലാ സെക്രട്ടറി കെ.പി.ഉദയഭാനു, സി.ഐ.ടി.യു ജില്ലാ സെക്രട്ടറി പി.ജെ.അജയകുമാർ , ആർ. ഉണ്ണികൃഷ്ണപിള്ള, അഡ്വ. എസ്.മനോജ്, കെ.പി.മേരി, കെ.എൻ.ഗോപിനാഥ്, പി.ജെ.അജയകുമാർ, കെ.കെ.പ്രസന്നകുമാരി, ദീപാ കെ.രാജൻ, സുനിത കുര്യൻ, പി.ബി.ഹർഷകുമാർ, ഗീതാഭായി, രജനി മോഹനൻ, എൽ.ഗീത, വി.വി.പ്രസന്നകുമാരി, എം.പ്രഭാവതി എന്നിവർ പ്രസംഗിച്ചു. മന്ത്രി വീണാജോർജ് സെമിനാർ ഉദ്ഘാടനം ചെയ്തു.പി.പി.പ്രേമ, ലിസി എറണാകുളം, സിന്ധു ഇടുക്കി, സജികുമാരി തിരുവനന്തപുരം, അജിത രാജൻ എലിസബത്ത് കോട്ടയം എന്നിവരടങ്ങുന്ന പ്രസീഡിയമാണ് സമ്മേളന നടപടികൾ നിയന്ത്രിക്കുന്നത്.
ഇന്ന് വൈകിട്ട് 4ന് പ്രകടനം . തുടർന്ന് കെ.എസ്.ആർ.ടി.സി കോർണറിൽ നടക്കുന്ന പൊതുസമ്മേളനം കെ.കെ ശൈലജ എം എൽ എ ഉദ്ഘാടനം ചെയ്യും.