പ്രമാടം : തൊഴിലുറപ്പ് പദ്ധതിയെ തകർക്കുന്ന കേന്ദ്ര സർക്കാർ നിലപാടുകൾക്കെതിരെ പ്രമാടം പഞ്ചായത്ത് എട്ടാം വാർഡിലെ തൊഴിലാളികൾ പ്രതിഷേധ സമരം നടത്തി. സി.പി.എം കോന്നി ഏരിയാ കമ്മിറ്റി അംഗം കെ.ആർ.ജയൻ ഉദ്ഘാടനം ചെയ്തു.കെ. പ്രകാശ് കുമാർ, പഞ്ചായത്ത് അംഗം രാജി.സി.ബാബു, കെ.ആർ.പ്രഭ,കെ.എസ്. മോഹനൻ,അമ്പിളി, ഉഷ എന്നിവർ പ്രസംഗിച്ചു.