അടൂർ:ആസാദീ കാ അമൃതോത്സത്തിന്റെ ഭാഗമായി കസ്തൂര്‍ബ ഗാന്ധി ഭവനിൽ ഹിരോഷിമദിനം ആചരിച്ചു. ഡയറക്ടർ കുടശനാട് മുരളി ഉദ്ഘാടനം ചെയ്തു.കസ്തൂർബ ഗാന്ധിഭവൻ വികസന സമിതി അംഗം അനിരുദ്ധൻ തടത്തിൽ അദ്ധ്യക്ഷത വഹിച്ചു. രാജലക്ഷ്മികുഞ്ഞമ്മ ദേശഭക്തിഗാനം ആലപിച്ചു. പഴകുളം ആന്റണി രചിച്ച് ഈണം നൽകിയ ഹിരോഷിമാ ഗാനം അദ്ദേഹം ആലപിച്ചു. ശ്രീദേവ്, ലൈബ്രറി താലൂക്ക് കൗൺസിൽ അംഗം എസ് മീരാസാഹിബ്, ഹർഷകുമാർ,സി.ഡി.എസ് ഭാരവാഹികളായ ശശികല, രജുലാബീവി,ജയശ്രീ, അഞ്ജനാവിജയൻ എന്നിവർ പ്രസംഗിച്ചു.