മല്ലപ്പള്ളി: വെണ്ണിക്കുളത്തെ ബസ് സ്റ്റോപ്പിലും സമീപത്തെയും അനധികൃത വാഹന പാർക്കിംഗ് ഒഴിവാക്കാൻ നടപടിയില്ലെന്ന് പരാതി. കോഴഞ്ചേരി - കോട്ടയം റോഡിലാണ് മിക്കപ്പോഴും സ്വകാര്യ വാഹനങ്ങൾ പാർക്ക് ചെയ്യുന്നത്.റോഡ് നവീകരണത്തിന് മുമ്പ് ഇവിടെ നോ പാർക്കിംഗ് ബസ് സ്റ്റോപ്പ് ബോർഡുകൾ ഉണ്ടായിരുന്നു.അനധികൃത പാർക്കിംഗ് മൂലം റോഡിലേയ്ക്ക് ഇറക്കി നിറുത്തിയാണ് ബസുകൾ ആളുകളെ കയറ്റുകയും ഇറക്കുകയും ചെയ്യുന്നത്. ഇത് പലപ്പോഴും മറ്റ് വാഹനങ്ങളുടെ സുഗമമായ കടന്നുപോക്കിന് കഴിയാത്ത സ്ഥിതിയാണ്.വെണ്ണിക്കുളം തീയറ്റർപ്പടി മുതൽ പൊതുമരാമത്ത് സെക്ഷൻ ഓഫീസ് പടി വരെ ഇരുവശങ്ങളിലുമായി വാഹനങ്ങളുടെ നീണ്ട നിരയാണ് എപ്പോഴും. പുറമറ്റം - തടിയൂർ റോഡിലെയും സ്ഥിതിയിൽ മാറ്റമില്ല. വെണ്ണിക്കുളം ജംഗ്ഷനിലെ അനധികൃത പാർക്കിംഗ് ഒഴിവാക്കണമെന്ന് മാസങ്ങൾക്ക് മുമ്പ് നടന്ന മല്ലപ്പള്ളി താലൂക്ക് വികസന സമിതി യോഗത്തിൽ ചർച്ച ചെയ്യപ്പെടുകയും ഹോംഗാർഡിനെയോ പൊലീസിനെയോ നിയമിക്കണമെന്ന തീരുമാനം കടലാസിൽ ഒതുങ്ങിയിരിക്കുകയാണ്.