spc
കലഞ്ഞൂർ ഗവ.ഹയർ സെക്കൻ്ററി സ്കൂൾ എസ് പി സി സംഘടിപ്പിച്ച യുദ്ധവിരുദ്ധ സൈക്കിൾ റാലി

കോന്നി : ഹിരോഷിമ -നാഗസാക്കി ദിനാചരണത്തിന്റെ ഭാഗമായി കലഞ്ഞൂർ ഗവ.ഹയർ സെക്കൻഡറി സ്കൂളിൽ സ്റ്റുഡന്റ് പൊലീസ് കേഡറ്റുകൾ യുദ്ധവിരുദ്ധ സൈക്കിൾ റാലി സംഘടിപ്പിച്ചു. പി.ടി.എ പ്രസിഡന്റ് എസ്.രാജേഷ് റാലി ഫ്ലാഗ് ഓഫ് ചെയ്തു. സി.പി.ഒ മാരായ സിബി ചാക്കോ, കെ.ആർ ശ്രീവിദ്യ, ഡ്രിൽ ഇൻസ്ട്രക്ടർ കെ. സുമേഷ് എന്നിവർ പ്രസംഗിച്ചു.