ചെങ്ങന്നൂർ: ജാതീയതയ്ക്കെതിരെ നടന്ന 'ചെങ്ങന്നൂർ അമ്പലക്കേസ് 'എന്ന ക്ഷേത്ര പ്രവേശന പ്രക്ഷോഭത്തിന്റെ ശതാബ്ദി ആഘോഷിക്കുന്നു. ഇതിന്റെ ഭാഗമായി 8ന് രാവിലെ 10ന് ചെങ്ങന്നൂർ വണ്ടിമല ആസ്ഥാനത്ത് നടക്കുന്ന സാംസ്കാരിക സമ്മേളനം മന്ത്രി പി. പ്രസാദ് ഉദ്ഘാടനം ചെയ്യും. സ്വാഗതസംഘം ചെയർമാൻ അഡ്വ. സി. ശിവരാമൻ അദ്ധ്യക്ഷത വഹിക്കുന്ന ചടങ്ങിൽ ശതവർഷ സ്മരണ പ്രഖ്യാപനവും ദീപം തെളിക്കലും സജി ചെറിയാൻ എം.എൽ.എ നിർവഹിക്കും. കേരള ആർട്ടിസാൻസ് ഡെവലപ്മെന്റ് കോർപ്പറേഷൻ ചെയ‌ർമാൻ നെടുവത്തൂർ സുന്ദരേശൻ, അഖിലകേരള വിശ്വകർമ്മ മഹാസഭ ജനറൽ സെക്രട്ടറി വിജയൻ കെ. ഈഴേര എന്നിവർ പ്രസംഗിക്കും. എസ്.എൻ.ഡി.പി യോഗം ചെങ്ങന്നൂർ യൂണിയൻ കൺവീനർ അനിൽ പി.ശ്രീരംഗം, കെ.പി.എം.എസ് ചെങ്ങന്നൂർ യൂണിയൻ സെക്രട്ടറി അനിൽകുമാർ വി.ആർ, സാംബവ മഹാസഭ ചെങ്ങന്നൂർ യൂണിയൻ സെക്രട്ടറി രമണിക സന്തോഷ്, ആർട്ടിസാൻസ് വെൽഫെയർ ആൻഡ് എഡ്യുക്കേഷൻ ട്രസ്റ്റ് വൈസ് പ്രസിഡന്റ് അഡ്വ. പി. രഘുനാഥൻ, അഖിലകേരള വിശ്വകർമ്മ സഭ സംസ്ഥാന സെക്രട്ടറി ശശികുമാർ ചെങ്ങന്നൂർ, മുൻസിപ്പൽ കൗൺസിലർ ലതിക രഘു, കെ.വി.എം.എസ് ബോർഡ് അംഗം സി.പി മഹേഷ്, എ.കെ.വി.എം.എസ് താലൂക്ക് യൂണിയൻ പ്രസി‌ഡന്റ് മണിക്കുട്ടൻ തോട്ടുങ്കൽ, വണ്ടിമല ദേവസ്ഥാനം ട്രസ്റ്റ് പ്രസി‌ഡന്റ് ഉണ്ണികൃഷ്ണൻ എ.സി, എ.കെ.വി.എം.എസ് ചെങ്ങന്നൂർ താലൂക്ക് യൂണിയൻ സെക്രട്ടറി രഘു എ.സി എന്നിവർ പ്രസംഗിക്കും. പ്രോഗ്രാം കമ്മിറ്റി കൺവീനർ ടി.കെ സോമശേഖരൻ സ്വാഗതവും ചെയർമാൻ ജയദേവശർമ്മ ടി.പി നന്ദിയും പറയും. സ്വാഗത സംഘം ജനറൽ കൺവീനർ വി.എസ് ഗോപാലകൃഷ്ണൻ ആമുഖ പ്രഭാഷണം നടത്തും.