പത്തനംതിട്ട : പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ യുവാവിനെ പത്തനംതിട്ട പൊലീസ് അറസ്റ്റുചെയ്തു. കൊട്ടാരക്കര നെല്ലിക്കുന്ന് വിഷ്ണുഭവനിൽ വിഷ്ണു(25)വിനെയാണ് അറസ്റ്റുചെയ്തത് . പത്തനംതിട്ട സ്വദേശിയായ 17 വയസുള്ള പെൺകുട്ടിയെ ഇൻസ്റ്റാഗ്രാം വഴി പരിചയപ്പെട്ടശേഷം മൂന്നു മാസമായി പലതവണ പെൺകുട്ടിയുടെ വീടിന് സമീപം വച്ച് ലൈംഗിക അതിക്രമം നടത്തിയ കേസിലാണ് അറസ്റ്റ്. ആനപ്പാപ്പാനായ ഇയാൾ വിവാഹിതനും രണ്ടുകുട്ടികളുടെ പിതാവുമാണ്. റിമാൻഡ് ചെയ്തു. പൊലീസ് ഇൻസ്‌പെക്ടർ ജിബു ജോണിന്റെ നേതൃത്വത്തിൽ സബ് ഇൻസ്‌പെക്ടർ രതീഷ് കുമാർ സി.പി.ഒമാരായ അരുൺ, സനൽ, ഷാനവാസ് എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ കൊട്ടാരക്കരയുള്ള വീട്ടിൽ നിന്ന് പിടികൂടിയത്.