മല്ലപ്പള്ളി : സാമൂഹിക മാദ്ധ്യമങ്ങളിലൂടെ പരിചയപ്പെട്ട് പെരുമ്പട്ടി സ്വദേശിയായ 22കാരിയുമായി പ്രണയത്തിലാകുകയും തുടർന്ന് വിവാഹവാഗ്ദാനം നൽകി പീഡിപ്പിക്കുകയും ചെയ്ത കേസിൽ പ്രതിയെ അറസ്റ്റുചെയ്തു. റാന്നി കൊറ്റനാട് തീയടിക്കൽ കുരിശുമുട്ടം രാമൻകല്ലിൽ വീട്ടിൽ ആകാശ് (വിഷ്ണു പ്രകാശ് -22) ആണ് പിടിയിലായത്. പൊലീസ് ഇൻസ്‌പെക്ടർ സജീഷ് കുമാറിന്റെ നേതൃത്വത്തിൽ എസ്.ഐ മാരായ അനൂപ്, താഹാകുഞ്ഞ്, എ.എസ്.ഐമാരായ വിനോദ്, സുധീഷ്, സി.പി.ഓമാരായ പരശുറാം, ജോബിൻ ജോൺ എന്നിവർ അന്വേഷണസംഘത്തിലുണ്ട്