trophy

പത്തനംതിട്ട : ഔദ്യോഗികഭാഷ പൂർണമായും മലയാളമാക്കുന്നതിനും, ഭരണരംഗത്ത് മലയാള ഭാഷയുടെ ഉപയോഗം വർദ്ധിപ്പിക്കുന്നതിനുമുള്ള വിവിധ പദ്ധതികളുടെ ഭാഗമായി സർക്കാർ ജീവനക്കാർക്ക് ഔദ്യോഗികഭാഷ വകുപ്പ് ഏർപ്പെടുത്തിയിട്ടുള്ള ഭരണഭാഷ പുരസ്‌കാരങ്ങൾക്ക് അപേക്ഷിക്കാം. കേരള സർക്കാരിന്റെ വിവിധ വകുപ്പുകളിലും സ്ഥാപനങ്ങളിലും സേവനമനുഷ്ഠിക്കുന്ന ക്ലാസ് 1, 2, 3 വിഭാഗത്തിൽപ്പെട്ട ജീവനക്കാർക്കും ക്ലാസ് 3 വിഭാഗത്തിൽപ്പെട്ട ടൈപ്പിസ്റ്റ്, കമ്പ്യൂട്ടർ അസിസ്റ്റന്റ്, സ്റ്റെനോഗ്രാഫർമാർക്കും സംസ്ഥാനതല ഭരണഭാഷ പുരസ്‌കാരത്തിനും, എല്ലാ വിഭാഗത്തിൽപ്പെട്ട ജീവനക്കാർക്കും ഗ്രന്ഥരചനാ പുരസ്‌കാരത്തിനും (സംസ്ഥാനതലം), ക്ലാസ് 3 വിഭാഗത്തിൽപ്പെട്ട ജീവനക്കാർക്ക് ജില്ലാ ഭരണഭാഷ സേവന പുരസ്‌കാരത്തിനും അപേക്ഷിക്കാം. ഭരണ ഭാഷാ സേവന പുരസ്‌കാരം (സംസ്ഥാന തലം), ഭരണഭാഷ ഗ്രന്ഥരചന പുരസ്‌കാരം എന്നിവയ്ക്കുള്ള അപേക്ഷകൾ സർക്കാരിനും, ജില്ലാതല ഭരണഭാഷാസേവന പുരസ്‌കാരത്തിനുള്ള അപേക്ഷകൾ ജില്ലാ കളക്ടർക്കും 31 ന് മുമ്പായി സമർപ്പിക്കണം. കൂടുതൽ വിവരങ്ങൾക്കായി പത്തനംതിട്ട ജില്ലാ ഇൻഫർമേഷൻ ഓഫീസുമായോ, കളക്‌ടറേറ്റിലെ ബി 5 സീറ്റുമായോ ബന്ധപ്പെടണം.