 
അടൂർ: മഹാത്മ ജനസേവനകേന്ദ്രത്തിലെ അന്തേവാസി ദാവീദ് (75) നിര്യാതനായി. കഴിഞ്ഞമാസം 11ന് കൊടുമണ്ണിൽ അലഞ്ഞുതിരിഞ്ഞ് നടന്ന ഇയാളെ പൊലീസാണ് മഹാത്മ ജനസേവനകേന്ദ്രത്തിൽ എത്തിച്ചത്. മൃതദേഹം മൗണ്ട്സിയോൺ മെഡിക്കൽ കോളേജ് മോർച്ചറിയിൽ. ബന്ധുക്കൾ എത്തിയാൽ മൃതദേഹം വിട്ടുനൽകുമെന്ന് മഹാത്മ ജനസേവനകേന്ദ്രം ചെയർമാൻ അറിയിച്ചു. ഫോൺ 04734 299900