 
മല്ലപ്പള്ളി : പതിനാറുകാരിയെ തട്ടിക്കൊണ്ടുപോയി ലോഡ്ജിൽ വച്ച് പീഡിപ്പിച്ച കേസിൽ ചിറ്റാർ സീതത്തോട് മുണ്ടൻപാറ ഗുരുനാഥൻമണ്ണിൽ സനൽ സുരേഷ് (22)നെ പൊലീസ് അറസ്റ്രുചെയ്തു. കൊട്ടാരക്കര ബസ് സ്റ്റാൻഡിൽ നിന്നാണ് വെള്ളിയാഴ്ച ഇയാളെ പിടികൂടിയത്. പൊലീസ് ഇൻസ്‌പെക്ടർ സജീഷ് കുമാർ, എസ്.ഐ മാരായ അനൂപ്, താഹാകുഞ്ഞ്, എ.എസ്.ഐമാരായ വിനോദ്, സുധീഷ്, സി.പി.ഓമാരായ പരശുറാം, ജോബിൻ ജോൺ എന്നിവരടങ്ങുന്ന സംഘമാണ് കേസ് അന്വേഷിക്കുന്നത്.