karshaka-sankham
കേരള കർഷകസംഘം കോന്നി ഏരിയാ സമ്മേളനം ജില്ലാ സെക്രട്ടറി ആർ തുളസീധരൻപിള്ള ഉദ്ഘാടനം ചെയ്യുന്നു

കോന്നി: കേരള കർഷകസംഘം കോന്നി ഏരിയാ സമ്മേളനം ജില്ലാ സെക്രട്ടറി ആർ.തുളസീധരൻപിള്ള ഉദ്ഘാടനം ചെയ്തു. സി.പി.എം ജില്ലാ സെക്രട്ടറി കെ. പി ഉദയഭാനു, ജില്ലാ കമ്മിറ്റി അംഗം അഡ്വ.കെ.യു ജനീഷ്കുമാർ എം.എൽ.എ, ഏരിയാ സെക്രട്ടറി ശ്യാംലാൽ, ജനുമാത്യു, ബി.സതികുമാരി, ആർ.ഗോവിന്ദ്, കെ.എസ്‌ സുരേശൻ, എം.എസ് ഗോപിനാഥൻ എന്നിവർ പ്രസംഗിച്ചു. ഭാരവാഹികളായി കെ.എസ് സുരേശൻ (പ്രസിഡന്റ് ), ആർ.ഗോവിന്ദ് (സെക്രട്ടറി) കെ. പ്രകാശ്കുമാർ (ട്രഷറാർ) മിഥുൻ ആർ.നായർ, സി.കെ നന്ദകുമാർ, ജി.നിഷ, (വൈസ് പ്രസിഡന്റ്) വി.മുരളീധരൻ, വി.കെ പുരുഷോത്തമൻ ,രാജേഷ് ആക്ളേത്ത് (ജോയിന്റ് സെക്രട്ടറി) എന്നിവരെ തിരഞ്ഞെടുത്തു.