പത്തനംതിട്ട: പ്രായപൂർത്തിയാകാത്ത പെൺകുട്ടികൾക്ക് നേരേ നഗ്‌നതാ പ്രദർശനം നടത്തിയയാളെ കോന്നി പൊലീസ് അറസ്റ്റുചെയ്തു. കോന്നി വകയാർ എട്ടാംകുറ്റിയിൽ മേഘാഭവനം വീട്ടിൽ സുരേഷ് (47) ആണ് പിടിയിലായത്. ചൊവ്വാഴ്ച ഉച്ചയ്ക്ക് 12.15 ന് വി.കോട്ടയം വല്ലൂർപ്പാടത്താണ് കേസിനാസ്പദമായ സംഭവം. പൊലീസ് ഇൻസ്പെക്ടർ രതീഷ് .ആറിന്റെ നേതൃത്വത്തിലുള്ള അന്വേഷണസംഘത്തിൽ എസ്.ഐ സജു എബ്രഹാം, സി.പി.ഒ മാരായ ഷമീർ, ജയകുമാർ എന്നിവരാണുള്ളത്.