പത്തനംതിട്ട: സർവീസുകൾ റദ്ദാക്കാനുള്ള നീക്കത്തിൽ പ്രതിഷേധിച്ച് ജില്ലയിലെ കെ.എസ്.ആർ.ടി.സി ഡിപ്പോകളിലേക്ക് നാളെ യൂത്ത് കോൺഗ്രസ് മാർച്ച് നടത്തുമെന്ന് ജില്ലാ പ്രസിഡന്റ് എം ജി.കണ്ണൻ അറിയിച്ചു.

പ്രതിസന്ധികളെ തുടർന്ന് ഗ്രാമീണ മേഖലയിലെ അടക്കമുള്ള സർവീസുകൾ നിറുത്തലാക്കി സാധരണക്കാരുടെ യാത്രാ ആശ്രയമായ കെ .എസ് .ആർ. ടി. സിയെ തകർക്കാനുള്ള ശ്രമങ്ങളാണ് നടക്കുന്നതെന്ന് യൂത്ത് കോൺഗ്രസ് ജില്ലാ കമ്മിറ്റി കുറ്റപ്പെടുത്തി.