 
കൊഴുവല്ലൂർ: കയ്യാലേത്ത് എബനേസർ വില്ലയിൽ പരേതനായ കെ.മാത്യുവിന്റെ ഭാര്യ ലില്ലിക്കുട്ടി മാത്യു (80) നിര്യാതയായി. സംസ്‌കാരം പിന്നീട്. കൊട്ടാരക്കര ക്രൈസ്തവവിലാസം പുത്തൻവീട്ടിൽ കുടുംബാംഗമാണ്. മക്കൾ: മോളി ഏബ്രഹാം, ആനി ജോസ്, ജിജി കോശി, ഫിലിപ്പ് മാത്യു (എല്ലാവരും യു.എസ്), റെജി മാത്യു (കാനഡ). മരുമക്കൾ: തിരുവല്ല കാരയ്ക്കൽ മണത്തറയിൽ പാസ്റ്റർ പി.സി.ഏബ്രഹാം, തലവടി വെൺമേലി മണക്ക് ജോസ് ജോർജ്, നെല്ലിമല വാഴുവേലിൽ കോശി ഈപ്പൻ, പത്തനാപുരം അലിമുക്ക് ഗ്രേസ് വില്ലയിൽ സ്റ്റാൻസി ഫിലിപ്പ് (എല്ലാവരും യുഎസ്), കോട്ടയം വടവാതൂർ കഞ്ഞിക്കുഴിമലയിൽ ടിങ്കു സൂസൻ റെജി (കാനഡ).