പത്തനംതിട്ട: പൊതുവിദ്യാലയങ്ങളിൽ ഹൈസ്കൂൾ തലത്തിൽ ഒൻപത്, പത്ത് ക്ളാസുകളിലേക്ക് അദ്ധ്യാപക, വിദ്യാർത്ഥി അനുപാതം 1:40 ആയി പുന:സ്ഥാപിക്കണമെന്ന് കെ.എ.ടി.എ ജനറൽ സെക്രട്ടറി എ.വി. ഇന്ദു ലാൽ ആവശ്യപ്പെട്ടു. കെ.എ.ടി.എ യോഗത്തിൽ ഡോ.എൻ.ഐ.സുധീഷ് കുമാർ, പി.ആർ.അനിൽകുമാർ, ബി.ശ്രീ പ്രകാശ്, ഷാനു ഫിലിപ്പ്, അലക്സ്, അജിതകുമാരി, എം.എ സാജിദ് എന്നിവർ പ്രസംഗിച്ചു.