 
പത്തനംതിട്ട: സ്വാതന്ത്ര്യത്തിന്റെ പ്ലാറ്റിനം ജൂബിലിയോട് അനുബന്ധിച്ചു ശാസ്ത്ര സാങ്കേതിക രംഗത്ത് ഇന്ത്യ കൈവരിച്ചിട്ടുള്ള നേട്ടങ്ങളെ ജനങ്ങളിൽ എത്തിക്കാൻ ജനകീയ ശാസ്ത്ര പ്രചാരണ പരിപാടികൾ സംഘടിപ്പിക്കാൻ ശാസ്ത്രവേദി ജില്ലാ പ്രവർത്തക സമ്മേളനം തീരുമാനിച്ചു. ആസാദി കി ഗൗരവ് പദയാത്രയുടെ ശാസ്ത്രവേദിയുടെ പങ്കാളിത്തം ഉറപ്പാക്കുവാനും യോഗം തീരുമാനിച്ചു. ജില്ലാ പ്രസിഡന്റ് സജി കെ.സൈമണിന്റെ അദ്ധ്യക്ഷതയിൽ കൂടിയ പ്രവർത്തക സമ്മേളനം ഡി.സി.സി പ്രസിഡന്റ് പ്രൊഫ.സതീഷ് കൊച്ചുപറമ്പിൽ ഉദ്ഘാടനം ചെയ്തു. ശാസ്ത്രവേദി സംസ്ഥാന വൈസ് പ്രസിഡന്റ് സതീഷ് പഴകുളം മുഖ്യ പ്രഭാഷണം നടത്തി. പ്രെഫ.ഡി.ഗോപിമോഹൻ, വർഗീസ് പൂവൻപാറ, ഷിബു വള്ളിക്കോട്, റെനീസ് മുഹമ്മദ്, ജോയമ്മ സൈമൺ, അഡ്വ. ഷാജിമോൻ, ബിജു മലയിൽ, കെ.ജി റെജി, ആൻസി തോമസ്,ഫാത്തിമ.എസ്, ബിന്ദു ബിനു, ജോസ് കൊടുന്തറ, ജയ്സൺ ജോൺസൻ, ബി.നിധീഷ് ചന്ദ്രൻ എന്നിവർ പ്രസംഗിച്ചു.