fire

തിരുവല്ല: നഗരത്തിൽ കുരിശു കവലയിൽ ബ്യൂട്ടി പാർലറിന് തീപിടിച്ചു. കുരിശു കവല സി.വി.പി ടവറിലെ ഒന്നാം നിലയിൽ പ്രവർത്തിക്കുന്ന ഇ.എൽ.എസ് ബ്യൂട്ടി പാർലറിനാണ് തീ പിടിച്ചത്. ഇന്നലെ രാവിലെ 9നാണ് സംഭവം. രാവിലെ സ്ഥാപനം തുറക്കാനെത്തിയ ജീവനക്കാരാണ് എ.സിക്കുള്ളിൽ നിന്നും പുക ഉയരുന്നത് കണ്ടത്. ജീവനക്കാർ ഉടൻ തന്നെ അഗ്നിരക്ഷാ സേനയിലും സമീപ വാസികളെയും വിവരമറിയിച്ചു. തുടർന്ന് തിരുവല്ലയിൽ നിന്നുമെത്തിയ അഗ്നിരക്ഷാ സേന ഒമ്പതരയോടെ തീയണച്ചു. കടയുടെ ഉൾവശം പൂർണമായും കത്തിനശിച്ചു. ഉപകരണങ്ങളൂം ഡെക്കറേഷനും ഫർണിച്ചറുകളും കത്തി. ഷോർട്ട് സർക്യൂട്ടാണ് തീപിടിത്തത്തിന് ഇടയാക്കിയതെന്നാണ് പ്രാഥമിക നിഗമനം. ഏകദേശം 10 ലക്ഷത്തോളം രൂപയുടെ നാശനഷ്ടം കണക്കാക്കുന്നതായി അധികൃതർ പറഞ്ഞു.