ksspa

അടൂർ : കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് അസോസിയേഷൻ ജില്ലാ പഠനക്യാമ്പ് 12ന് പഴകുളം പാസ് ഒാഡിറ്റോറിയത്തിൽ നടക്കും. ജില്ലാ പ്രസിഡന്റ് ബിജിലി ജോസഫിന്റെ അദ്ധ്യക്ഷതയിൽ സംസ്ഥാന പ്രസിഡന്റ് അഡ്വ.കെ.ആർ.കുറുപ്പ് ഉദ്ഘാടനം ചെയ്യും. സംസ്ഥാന ജനറൽ സെക്രട്ടറി എം.പി.വേലായുധൻ, ഡോ.കേശവ്മോഹൻ, ഡോ.രാജഗോപാൽ എന്നിവർ ക്ളാസെടുക്കും. സംസ്ഥാന വൈസ് പ്രസിഡന്റുമാരായ പി.ഗോപാലകൃഷ്ണൻ നായർ, കെ.സി.വരദരാജൻപിള്ള, സംസ്ഥാന സെക്രട്ടറി മധുസൂദനൻ പിള്ള, സംസ്ഥാന കമ്മിറ്റിയംഗം എം.എ.ജോൺ, വനിതാഫോറം പ്രസിഡന്റ് എ.നസീം ബീവി, ജില്ലാ സെക്രട്ടറി ചെറിയാൻ ചെന്നീർക്കര, ജില്ലാ ട്രഷറാർ വിത്സൺ തുണ്ടിയത്ത് എന്നിവർ പങ്കെടുക്കും.