
അടൂർ : കൊന്നയിൽ ഷാരോൺ മെമ്മോറിയൽ ട്രസ്റ്റിന്റെ നേതൃത്വത്തിൽ മദർതെരേസ പാലിയേറ്റീവ് സൊസൈറ്റിയിലെ കിടപ്പ് രോഗികൾക്ക് കട്ടിൽ, വീൽചെയർ എന്നിവ വിതരണം ചെയ്തു. ഷാരോണിന്റെ 10-ാമത് ഒാർമ്മദിനത്തോടനുബന്ധിച്ച് നടന്ന ചടങ്ങിൽ രോഗികൾക്കുള്ള ചികിത്സാ സഹായവിതരണവും നടന്നു. മന്ത്രി വീണാജോർജ്ജ് ഉദ്ഘാടനം ചെയ്തു. സെക്രട്ടറിയേറ്റ് എംപ്ളോയിസ് അസോസിയേഷൻ ജനറൽ സെക്രട്ടറി കെ. എൻ.അശോക് കുമാർ അദ്ധ്യക്ഷനായിരുന്നു. പുത്തമ്പലം ശ്രീകുമാർ, കെ. പി.ഉദയഭാനു, പി.ബി.ഹർഷകുമാർ, ടി.ഡി.ബൈജു, അഡ്വ.എസ്.മനോജ്, ബി.നിസാം, അഡ്വ.സുരേഷ് സോമ, എ.ടി.രാധാകൃഷ്ണൻ, റിഥിൻ റോയ് എന്നിവർ പ്രസംഗിച്ചു.