മല്ലപ്പള്ളി: സ്വാതന്ത്ര്യത്തിന്റെ 75-ാം വാർഷികത്തിന്റെ ഭാഗമായി വർഗീയതയ്ക്കും ഫാസിസത്തിനും അഴിമതിക്കുമെതിരെ ഡി.സി.സി പ്രസിഡന്റ് പ്രൊഫ.സതീഷ് കൊച്ചു പറമ്പിൽ നയിക്കുന്ന ആസാദി കി ഗൗരവ് യാത്ര 10ന് ഉച്ചയ്ക്ക് 3ന് ചാലാപ്പള്ളിയിൽ നിന്നും തുടങ്ങും. കെ.പി.സി.സി. ജനറൽ സെക്രട്ടറി എം.എം.നസീർ ഉദ്ഘാടനം ചെയ്യും. സമാപന സമ്മേളനം എ.ഐ.സി.സി. സെക്രട്ടറി പി.സി.വിഷ്ണുനാഥ് എം.എൽ.എചുങ്കപ്പാറയിൽ ഉദ്ഘാടനം ചെയ്യും. വൃന്ദാവനം ഇന്ദിരാഭവനിൽ ചേർന്ന എഴുമറ്റൂർ ബ്ലോക്ക് കോൺഗ്രസ് സമ്മേളനം ഡി.സി.സി പ്രസിഡന്റ് സതീഷ് കൊച്ചു പറമ്പിൽ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പ്രസിഡന്റ് അഡ്വ.പ്രകാശ് ചരളേൽ അദ്ധ്യക്ഷത വഹിച്ചു. എഐ.സി.സി. അംഗം മാലേത്ത് സരളാദേവി, അനിൽ തോമസ്, റോജി പോൾ ഡാനിയേൽ, കാട്ടൂർ അബ്ദുൾ സലാം, റെജി താഴമൺ, സിനാജ് ചാമക്കാല, ടി.സി.തോമസ്, തോമസ് ദാനിയേൽ, കൃഷ്ണകുമാർ തെള്ളിയൂർ, കൊച്ചു മോൻ വടക്കേൽ എന്നിവർ പ്രസംഗിച്ചു.