കോന്നി : എസ്‌.എൻ.ഡി.പി യോഗം പത്തനംതിട്ട യൂണിയന്റെ തണ്ണിത്തോട് മേഖലയിലെ ശാഖ ഭരണസമിതി അംഗങ്ങളുടെയും പോഷക സംഘടനാ ഭാരവാഹികളുടെയും പ്രവർത്തക യോഗം ഇന്ന് 10 ന് 4024 -ാം നമ്പർ തേക്കുതോട് സെൻട്രൽ ശാഖ ഹാളിൽ ചേരും. യൂണിയൻ പ്രസിഡന്റ് കെ.പദ്മകുമാർ യോഗം ഉദ്ഘാടനം ചെയ്യും. എസ്‌.എൻ.ഡി.പി യോഗം അസിസ്റ്റന്റ് സെക്രട്ടറി രമേശ് രാജാക്കാട് പ്രഭാഷണം നടത്തും. തണ്ണിത്തോട് മേഖലയിൽ ഉൾപ്പെട്ട തേക്കുതോട്, തേക്കുതോട് സെൻട്രൽ, തണ്ണിത്തോട്, മേടപ്പാറ, എലിമുള്ളംപ്ലാക്കൽ, മണ്ണീറ തുടങ്ങിയ ശാഖകളിലെ ഭരണസമിതി അംഗങ്ങളും പോഷക സംഘടനാ ഭാരവാഹികളും പങ്കെടുക്കുമെന്ന് യൂണിയൻ സെക്രട്ടറി ഡി.അനിൽകുമാർ അറിയിച്ചു.