പ്രമാടം : യൂണിയന്റെ നേതൃത്വത്തിൽ ഇത്തവണ പത്തനംതിട്ടയിൽ നടക്കുന്ന സംയുക്ത ചതയാഘോഷം വൻ വിജയമാക്കി മാറ്റാൻ എല്ലാ ശ്രീനാരായണീയരും ഒരേ മനസോടെ രംഗത്തിറങ്ങണമെന്ന് എസ്.എൻ.ഡി.പി യോഗം പത്തനംതിട്ട യൂണിയൻ പ്രസിഡന്റ് കെ.പദ്മകുമാർ പറഞ്ഞു. ഗുരുദേവന്റെ ദർശനങ്ങൾ ശാഖാ അംഗങ്ങളിലേക്ക് എത്തിക്കുക എന്ന ലക്ഷ്യത്തോടെ എസ്.എൻ.ഡി.പി യോഗം 361-ാം പ്രമാടം ശാഖയിൽ സംഘടിപ്പിച്ച വനിതാസംഘം പ്രവർത്തക കൺവെൻഷൻ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കൊവിഡ് മഹാമാരികൾക്ക് ശേഷം നടക്കുന്ന സംയുക്ത ചതയാഘോഷമാണ് ഇത്തവണത്തേത്. നഗരത്തെ മഞ്ഞക്കടലാക്കി മാറ്റാൻ എല്ലാ ശ്രീനാരായണീയരും പീതവർണ ധാരികളായി ഘോഷയാത്രയിൽ അണിനിരക്കണം. യോഗം ജനറൽ സെക്രട്ടയറി വെള്ളാപ്പള്ളി നടേശനാണ് ചതയാഘോഷത്തിന്റെ പൊതുസമ്മേളനം ഉദ്ഘാടനം ചെയ്യുന്നതെന്നും യൂണിയന്റെ കീഴിൽ ഗുരുപ്രസാദത്തിന് ഒരു വിഷു കൈനീട്ടം പദ്ധതിയിൽ ഉൾപ്പടുത്തി നിർമ്മാണം പൂർത്തീകരിക്കുന്ന വീടുകളുടെ താക്കോൽദാനവും പൊതുസമ്മേളനത്തിൽ ജനറൽ സെക്രട്ടറി നിർവഹിക്കുമെന്നും അദ്ദേഹം പറഞ്ഞു. ജീവകാരുണ്യ പ്രവർത്തനങ്ങളുടെ ഉദ്ഘാടനം യൂണിയൻ സെക്രട്ടറി ഡി.അനിൽകുമാർ നിർവഹിച്ചു. വൈക്കം മുരളി പഠന ക്ളാസിന് നേതൃത്വം നൽകി.വനിതാസംഘം ശാഖാ രക്ഷാധികാരി കെ.പി.സാവിത്രി അദ്ധ്യക്ഷത വഹിച്ചു. യോഗം അസി.സെക്രട്ടറി ടി.പി.സുന്ദരേശൻ, യൂണിയൻ വൈസ് പ്രസിഡന്റ് സുനിൽ മംഗലത്ത്, വനിതാസംഘം ശാഖാ സെക്രട്ടറി കെ.എസ്.ഓമനക്കുട്ടി, പ്രസിഡന്റ് ശാന്തമ്മ തങ്കപ്പൻ, യൂണിയൻ കൗൺസിലർ പി.കെ.പ്രസന്നകുമാർ,വനിതാസംഘം യൂണിയൻ പ്രസിഡന്റ് സുശീലാ ശശി, സെക്രട്ടറി സരളാ പുരുഷോത്തമൻ, മൈക്രോ ഫിനാൻസ് യൂണിയൻ കോ ഓർഡിനേറ്റർ കെ.ആർ.സലീലനാഥ്, ശാഖാ പ്രസിഡന്റ് കെ.രഞ്ജിത്, സെക്രട്ടറി എം.ടി.സജി, വൈസ് പ്രസിഡന്റ് സി.ആർ.യശോധരൻ, യൂണിയൻ കമ്മിറ്റി അംഗം ഡി.പ്രദീപ് കുമാർ, മുൻ സെക്രട്ടറി പി.കെ.സുരേഷ് കുമാർ, കോന്നി ശാഖാ പ്രസിഡന്റ് സുരേഷ് ചിറ്റിലക്കാട്ട് തുടങ്ങിയവർ പ്രസംഗിച്ചു.