ആറൻമുള : നീർവിളാകം പുഞ്ചയിൽ വള്ളം മറിഞ്ഞ് കാണാതായ എഴീക്കാട് പതിനഞ്ചാം ബ്ളോക്കിൽ വിശ്വനാഥൻ ആചാരിയുടെ മൃതദേഹം ലഭിച്ചു. ഇന്നലെ ഉച്ചയ്ക്ക് പന്ത്രണ്ട് മണിയോടെ പുഞ്ചയിലെ കല്ലുമല ഭാഗത്ത് നിന്ന് ഫയർഫോഴ്സാണ് മൃതദേഹം കണ്ടെടുത്തത്. ബന്ധുക്കളെത്തി തിരിച്ചറിഞ്ഞു. മൃതദേഹം പോസ്റ്റുമോർട്ടത്തിനായി പത്തനംതിട്ട ജനറൽ ആശുപത്രിയിലേക്ക് മാറ്റി.
ശനിയാഴ്ച ഉച്ചകഴിഞ്ഞ് മൂന്നരയോടെ നീർവിളാകം പുഞ്ചയിലൂടെ കൊച്ചുവള്ളത്തിൽ പോകുമ്പോഴാണ് അപകടമുണ്ടായത്. ഒപ്പമുണ്ടായിരുന്ന രണ്ടുപേർ നീന്തി രക്ഷപെട്ടിരുന്നു. കാറ്റിലും ഒാളത്തിലും നിലതെറ്റി വള്ളം മറിയുകയായിരുന്നുവെന്ന് ഇവർ പറഞ്ഞു. എഴീക്കാട് വർക്ക് ഷോപ്പ് നടത്തുകയായിരുന്നു വിശ്വനാഥൻ. ചെങ്ങന്നൂർ പെണ്ണുക്കരയിലാണ് താമസം. ഭാര്യ: സരസ്വതി, മക്കൾ: സരിത, സവിത.