കോന്നി : എസ്.എൻ.ഡി.പി യോഗം 82-ാം കോന്നി ടൗൺ ശാഖയിലെ വിശേഷാൽ പൊതുയോഗവും വിദ്യാഭ്യാസ അവാർഡ് ദാനവും ചികിത്സാ സഹായ വിതരണവും 13ന് ഉച്ചയ്ക്ക് 2.30 ന് ശാഖാ ഓഡിറ്റോറിയത്തിൽ നടക്കും. പത്തനംതിട്ട യൂണിയൻ പ്രസിഡന്റ് കെ.പദ്മകുമാർ ഉദ്ഘാടനം ചെയ്യും. ശാഖാ പ്രസിഡന്റ് സുരേഷ് ചിറ്റിലക്കാട്ട് അദ്ധ്യക്ഷത വഹിക്കും. വിദ്യാഭ്യാസ അവാർഡുകൾ യൂണിയൻ സെക്രട്ടറി ഡി.അനിൽകുമാറും ചികിത്സാ സഹായം കോന്നി ഇ.എം.എസ് ചാരിറ്റബിൾ സൊസൈറ്റി പ്രസിഡന്റ് ശ്യാംലാലും വിതരണം ചെയ്യും. യൂണിയൻ വൈസ് പ്രസിഡന്റ് സുനിൽ മംഗലത്ത്, യോഗം അസി.സെക്രട്ടറി ടി.പി.സുന്ദരേശൻ, ശാഖാ സെക്രട്ടറി എ.എൻ.അജയകുമാർ, യൂണിയൻ കൗൺസിലർ കെ.എസ്.സുരേശൻ, വനിതാസംഘം യൂണിയൻ പ്രസിഡന്റ് സരളാ പുരുഷോത്തമൻ, ശാഖാ വൈസ് പ്രസിഡന്റ് കെ.എൻ.ശശിധരൻ, വനിതാസംഘം പ്രസിഡന്റ് ലാലി മോഹൻ, സെക്രട്ടറി പ്രസന്ന അജയൻ, യൂത്ത്മൂവ്മെന്റ് പ്രസിഡന്റ് അഖിൽ ഷാജി,സെക്രട്ടറി ആർച്ച സുനൽ എന്നിവർ പ്രസംഗിക്കും.