08-konni-merit-fest
മലങ്കര കാത്തലിക് അസോസിയേഷൻ(എംസിഎ) കോന്നി വൈദിക ജില്ലാ സമിതി സംഘടിപ്പിച്ച മെറിറ്റ് ഫെസ്റ്റ് ഡോ.സാമുവൽ മാർ ഐറേനിയോസ് ഉദ്ഘാടനം ചെയ്യുന്നു

കോന്നി: മൂല്യബോധവും സേവന സന്നദ്ധതയും പരിശീലിക്കുന്നതിൽ പുതുതലമുറ ഏറെ താല്പര്യം കാട്ടണമെന്ന് ബിഷപ്പ്‌ഡോ.സാമുവൽ മാർ ഐറേനിയോസ്. മലങ്കര കാത്തലിക് അസോസിയേഷൻ(എം.സി.എ) കോന്നി വൈദിക ജില്ലാ സമിതി എസ്.എസ്.എൽ.സി, പ്ലസ്ടു ഫുൾ എപ്ലസ് ജേതാക്കൾക്കായി സംഘടിപ്പിച്ച മെറിറ്റ് ഫെസ്റ്റും അനുമോദനവും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പ്രസിഡന്റ് എം.എം തോമസ് അദ്ധ്യക്ഷത വഹിച്ചു. ചങ്ങനാശേരി എസ്.ബി കോളേജ് മുൻ പ്രിൻസിപ്പൽ ഡോ.റൂബിൾ രാജ് ക്ലാസ് നയിച്ചു.സെക്രട്ടറി ഫിലിപ്പ്‌ജോർജ്, ഫാ.വർഗീസ് കൈതോൺ,ആത്മീയ ഉപദേഷ്ടാവ് ഫാ.ബിജോയി തുണ്ടിയത്ത്, രൂപതാ പ്രസിഡന്റ് തോമസ് ഏബ്രഹാം, പഞ്ചായത്തംഗം മേഴ്‌സി ജോബി, ദേശീയ സമിതി അംഗങ്ങളായ സണ്ണി ജോർജ്, തോമസ് തുണ്ടിയത്ത്, രൂപതാ ട്രഷറർ സജി പീടികയിൽ, ഷീജ ഏബ്രഹാം, പി.എം സാമുവൽ, മാസ്റ്റർ തോമസ് പി റെജി, ഹെലൻ ജോർജ് എന്നിവർ പ്രസംഗിച്ചു.