08-mohan-babu
കോഴഞ്ചേരി യൂണിയൻ ആഫീസിൽ ചേർന്ന യോഗം പ്രസിഡന്റ് മോഹൻ ബാബു അദ്ധ്യക്ഷപ്രസംഗം നടത്തുന്നു

കോഴഞ്ചേരി : ശ്രീനാരായണ ഗുരുദേവജയന്തി ആഘോഷം സ്വാഗത സംഘം രൂപീകരിച്ചു. കോഴഞ്ചേരി എസ്.എൻ.ഡി.പി.യോഗം യൂണിയന്റെ നേതൃത്തിൽ ശ്രീനാരായണ ഗുരുദേവന്റെ 168 മത് ജയന്തി ആഘോഷം സെപ്തംബർ 10ന് യൂണിയന്റെ നേതൃത്വത്തിൽ ഘോഷയാത്രയോടു കൂടി കോഴഞ്ചേരിയിൽ നടത്തുന്നതിന് തിരുമാനിച്ചു. കോഴഞ്ചേരി യൂണിയൻ പ്രസിഡന്റ് മോഹൻ ബാബുവിന്റെ അദ്ധ്യക്ഷതയിൽ യൂണിയൻ ഓഫീസിൽ എല്ലാ ശാഖകളിൽ നിന്നും എത്തിയ ശാഖാ ഭാരവാഹികളുടെ സംയുക്ത പൊതുയോഗത്തിലാണ് തിരുമാനം. യോഗത്തിൽ യൂണിയൻ നിയുക്ത ഡയറക്ടർ ബോർഡ് മെമ്പർ പി.ആർ.രാഖേഷ് വിശദികരണവും യൂണിയൻ കൗൺസിലർമാരായ അഡ്വ.സോണി പി. ഭാസ്‌ക്കർ, പ്രേംകുമാർ മുളമൂട്ടിൽ, സുഗതൻ പുവത്തൂർ,രാജൻ കുഴിക്കാലാ. സിനുഎസ്.പണിക്കർ, വനിതാ സംഘം യൂണിയൻ പ്രസിഡന്റ് വിനീത അനിൽ, യൂണിയൻ സെക്രട്ടറി ബാംബി രവീന്ദ്രൻ, യൂത്ത് മൂവ്‌മെന്റ് യൂണിയൻ സെക്രട്ടറി സോജൻ സോമൻ,​ യൂണിയൻ സെക്രട്ടറി ജി.ദിവാകരൻ,​ യൂണിയൻ വൈസ് പ്രസിഡന്റ് വിജയൻ കാക്കനാടൻ എന്നിവർ സംസാരിച്ചു.