 
പന്തളം: പന്തളം മഹാദേവ ഹിന്ദുസേവാ സമിതിയുടെ ആഭിമുഖ്യത്തിൽ പത്തനംതിട്ട ജില്ലാ ഖാദി ഗ്രാമ വ്യവസായ കാര്യാലയത്തിന്റെ സഹകരണത്തോടെ സ്വയംതൊഴിൽ സംരംഭങ്ങളെക്കുറിച്ച് ശില്പശാല നടത്തി.
കുളനട ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ചിത്തിര സി. ചന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു. പന്തളം നഗരസഭ അദ്ധ്യക്ഷ
സുശീല സന്തോഷ് ഉദ്ഘാടനം ചെയ്തു. പ്രോജക്ട് ഓഫീസർ ആർ. എസ്. അനിൽകുമാർ, വില്ലേജ് ഇൻഡസ്ട്രീസ് ഓഫീസർ എസ്. ഹേമകുമാർ, ഖാദി ഗ്രാമോദ്യോഗ് വിദ്യാലയ പ്രിൻസിപ്പൽ ജെയിംസ് ഡൊമിനിക്, കെ. എ. ബിജു (ഇന്ത്യൻ ബാങ്ക്) എന്നിവർ ക്ളാസെടുത്തു. മഹാദേവ ഹിന്ദു സേവാ സമിതി പ്രസിഡന്റ് എം. ജി. ബിജുകുമാർ, സെക്രട്ടറി ജെ. കൃഷ്ണകുമാർ, കെ. ആർ. വിജയകുമാർ, ബെന്നി മാത്യു, സുനിത വേണു, വി. ബി. സുജിത്ത് എന്നിവർ പ്രസംഗിച്ചു. എം. ജെ. വിജയകുമാർ, പ്രദീപ് കുമാർ തുടങ്ങിയവർ പങ്കെടുത്തു.