 
പന്തളം: കോൺഗ്രസ് കുരമ്പാല മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ കോൺഗ്രസ് യൂണിറ്റ് കമ്മിറ്റിരൂപീകരണ ശിൽപ്പശാല നടത്തി. ഡി.സിസി പ്രസിഡന്റ് പ്രെഫ: സതീഷ് കൊച്ചുപറമ്പിൽ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് എം മനോജ് കുമാർ അദ്ധ്യക്ത വഹിച്ചു. ബിനു എസ്.ചക്കാലയിൽ, ചെറിയാൻ ചെന്നീർക്കര,വിൽസൺ തുണ്ടിയത്ത് എന്നിവർ ക്ലാസുകൾക്ക് നേതൃത്വം നൽകി. യു.ഡി.എഫ് ജില്ലാ വൈസ് ചെയർമാൻ എ.ഷംസുദ്ദീൻ, തോപ്പിൽ ഗോപകുമാർ, വെട്ടൂർ ജ്യോതി പ്രസാദ്, പഴകുളം ശിവദാസൻ, എം.ജി കണ്ണൻ, ബി.നരേന്ദ്രനാഥ്, പന്തളം വാഹിദ്, വേണുകുമാരൻ നായർ, മഞ്ചു വിശ്വനാഥ്, പന്തളം മഹേഷ്,കിരൺ കുരമ്പാല, രാജേന്ദ്രപ്രസാദ്, ഡി.പ്രകാശ്, മണ്ണിൽ രാഘവൻ അനിതാ ഉദയൻ , ജി.അനിൽകുമാർ, ബിനു കുളങ്ങര, ജോണിക്കുട്ടി എന്നിവർ സംസാരിച്ചു. ശിൽപ്പശാലയിൽ പങ്കെടുത്ത മുതിർന്ന അംഗത്തെയും ഏറ്റവും പ്രായ കുറഞ്ഞ അംഗത്തെയും ആദരിച്ചു.